തോറ്റത് സഞ്ജു കാരണമല്ല, പിഴച്ചത് എനിക്കാണ്; തുറന്നു പറഞ്ഞ് കോഹ്‌ലി

തിങ്കള്‍, 16 ഏപ്രില്‍ 2018 (14:29 IST)
സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് അല്ല ബാംഗ്ലൂര്‍ റോയല്‍‌ ചലഞ്ചേഴ്‌സിന്റെ തോല്‍‌വിക്ക് കാരണമെന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍‌ക്കാനുള്ള കാരണം പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ സാധിക്കാതിരുന്നതാണ്. ഈ പിച്ചില്‍ ഇത്രയും വലിയ സ്‌കോര്‍ പിറക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പിച്ച് വ്യത്യസ്ഥമായി പെരുമാറിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. 20 ഓവര്‍ മത്സരത്തില്‍ 200 റണ്‍സിനടുത്തുള്ള സ്‌കോര്‍ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. തോല്‍‌വിക്ക് കാരണമായത് ഈ കണക്ക് കൂട്ടലാണെന്നും മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സ് 19 റണ്‍സിനാണ് രാജസ്ഥാനോട് പരാജയപ്പെട്ടത്.  45 ബോളില്‍ നിന്ന് പുറത്താകാതെ 92 റണ്‍സെടുത്ത സഞ്ജുവിന്റെ പ്രകടനമാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഈ സീസണിലെ രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍