സച്ചിനേക്കാൾ കേമൻ ലാറ തന്നെ, കാരണങ്ങൾ നിരത്തി മഗ്രാത്ത്

വെള്ളി, 28 ഫെബ്രുവരി 2020 (14:20 IST)
ഇന്ത്യൻ ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കറെക്കാൾ മികച്ച ബാറ്റ്സ്മാൻ വെസ്റ്റിൻഡീസ് താരമായ ബ്രയാൻ ലാറയെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്.മുംബൈയിൽ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് മഗ്രാത്തിന്റെ വെളിപ്പെടുത്തൽ.
 
ആർക്കെതിരെയാണ് ബൗൾ ചെയ്യുവാൻ ഏറ്റവും ബുദ്ധിമുട്ടിയുട്ടുള്ളത് എന്ന ചോദ്യത്തിനായിരുന്നു മഗ്രാത്തിന്റെ മറുപടി. അത് തീർച്ചയായും ലാറയാണ്. അദ്ദേഹം ഒരിക്കലും തന്റെ കളിശൈലി മാറ്റിയിരുന്നില്ല. എനിക്ക് അദ്ദേഹത്തെ 15 തവണ പുറത്താക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഞാനും ഷെയ്‌ൻ വോണും ഒന്നിച്ചുകളിച്ചിരുന്ന കാലത്ത് അദ്ദേഹം വലിയ സെഞ്ച്വറികളും ഇരട്ടസഞ്ച്വറികളും ഞങ്ങൾക്കെതിരെ അടിച്ചുകൂട്ടി.ലാറ അദ്ദേഹത്തിന്റെതായ ദിവസങ്ങളിൽ വിസ്‌മയങ്ങൾ തീർക്കുന്ന താരമാണ്. സച്ചിനും മികച്ച താരമാണ്. എന്നാൽ സച്ചിനെതിരെ പന്തെറിയുന്നതിലും കടുപ്പമാണ് ലാറക്കെതിരെ പന്തെറിയുന്നത്. ലാറ കൂടുതൽ നിർഭയനാണ് മഗ്രാത്ത് വ്യക്തമാക്കി.
 
അതേസമയം സമകാലിക ക്രിക്കറ്റിൽ ആരെല്ലാമാണ് മികച്ച ബൗളർമാർ എന്ന ചോദ്യത്തിനും മഗ്രാത്ത് ഉത്തരം നൽകി.പാറ്റ് കമ്മിന്‍സ്, ജസ്‌പ്രീത് ബുമ്ര, കാഗിസോ റബാഡ എന്നിവരാണ് നിലവിലുള്ളവരിൽ മികച്ചവരെന്നും നീല്‍ വാഗ്‌നറെയും ഇഷ്‌ടമാണെന്നും മഗ്രാത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍