'അതിലെന്താണിത്ര സംശയം, ബുമ്രതന്നെ'

ചൊവ്വ, 23 ഫെബ്രുവരി 2021 (12:31 IST)
ബൗളിങ്ങിൽ ഇന്ത്യയുടെ വജ്രായുധമാണ് ജസ്പ്രിത് ബുമ്ര എന്ന 27 കാരൻ. ലോകത്തിലെ ഏത് മികച്ച ബാറ്റ്സ്‌മാൻ മാരെയും മിന്നൽ യോർക്കറുകൾകൊണ്ട് വിറപ്പിയ്ക്കാൻ കഴിവുള്ള ബോളർ. എല്ലാ ഫോർമാറ്റുകളിലും ആധിപത്യം പുലർത്തുന്ന ബൗളറാണ് ബുമ്ര.  ഏത് മൈതാനത്തും കളിയിൽ കൺസിസ്റ്റൻസി നിലനിർത്താൻ സാധിയ്ക്കുന്നു എന്നതാണ് താരത്തിന്റെ മേൻമ, നിലവിലെ ഇന്ത്യൻ പേസർനിരയിൽ ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിയ്ക്കാൻ സാധിയ്ക്കുന്ന ബൗളർ ജസ്പ്രിത് ബുമ്രയായിരിയ്ക്കും എന്ന് പറയുകയാണ് പേസ് നിരയിൽ ബുമ്രയുടെ സഹതാരം ഇഷാന്ത് ശർമ്മ.
 
നിലവിലെ പേസ് നിരയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിയ്ക്കാൻ ആർക്കെങ്കിലും സാധിയ്ക്കും എങ്കിൽ അത് ബുമ്രയ്ക്കായിരിയ്ക്കും. യുവതാരങ്ങൾക്ക് വഴി കാട്ടുന്ന ബൗളറാണ് ജസ്പ്രിത് ബുമ്ര. ബുമ്ര തെളിച്ച വഴി മറ്റു പേസർമാർ ഏറെ പ്രാധാന്യത്തോടെ കാണണം. ഇഷാന്ത് ശർമ്മ പറഞ്ഞു. ഓരോ ബൗളർമാർക്കും വ്യത്യസ്തമായ ഉത്തരവാദിത്വമായിരിയ്ക്കും ടീമിൽ ഉണ്ടാവുക എന്നും ഇഷാന്ത് ശർമ്മ പറയുന്നു. സെയ്നിയോട് ഒരേ സ്ഥലത്തേയ്ക്ക് മാത്രം പന്തെറിയാൻ പറയുന്നതും, സിറാജിനോട് 140 കിലോമീറ്റർ സ്പീഡിൽ മാത്രം പന്തെറിയാനും പറയുന്നതും അവരുടെ കഴിവിനോട് ചെയ്യുന്ന നീതിയായിരിയ്ക്കില്ല, പകരം അവരുടെ കഴിവുകൾ മനസ്സിലാക്കി പിന്തുണ നൽകുകയാണ് വേണ്ടത് എന്നും ഇഷാന്ത് ശർമ്മ പറഞ്ഞു. അതേസയം ബുമ്രയുടെ കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രയമാണ് മറ്റു വിദഗ്ധർക്കുള്ളത്. വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള താരമാണ് ബുമ്ര, തോളിന് പരിക്കേൽക്കാൻ സാധ്യതകൂടുതലുള്ള ബൗളിങ് ആക്ഷനെ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍