Indian Squad for T20 Series against Afghanistan: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകന്‍, സഞ്ജു ടീമില്‍

രേണുക വേണു

ഞായര്‍, 7 ജനുവരി 2024 (19:26 IST)
Indian Squad for T20 Series against Afghanistan: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഒരിടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ട്വന്റി 20 ടീമില്‍ തിരിച്ചെത്തി. രോഹിത് ശര്‍മയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ 
 
ജനുവരി 11 മുതല്‍ ആരംഭിക്കുന്ന ടി 20 പരമ്പര ജനുവരി 17 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി 20 പരമ്പരയാണ് ഇത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍