ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. രോഹിത്തിനും കെ എൽ രാഹുലിനും സെഞ്ച്വറി

അഭിറാം മനോഹർ

ബുധന്‍, 18 ഡിസം‌ബര്‍ 2019 (16:17 IST)
ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യയെ ആദ്യ മത്സരത്തിന് സമാനമായി വിൻഡീസ് നായകൻ ബാറ്റിങിനയക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമാണ് മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ഓപ്പണിങ് ജോഡി പുറത്തെടുത്തത്.
 
ചെന്നൈയിൽ അവസാനിച്ച ആദ്യ ഏകദിനത്തിൽ തിളങ്ങാൻ കഴിയാത്തതിന്റെ ക്ഷീണം ബൗളർമാർക്ക് മേലാണ് ഇന്ത്യൻ ഓപ്പണിങ് ജോഡി പുറത്തെടുത്തത്. കളിയുടെ താളം ലഭിച്ചാൽ തന്റെ ശരിയായ രൂപം കാണിക്കുന്ന ഹിറ്റ്മാൻ പക്ഷേ ഇത്തവണ പതിവ് തെറ്റിച്ച് പതുക്കെ കളിക്കുന്ന കാഴ്ചയാണ് മത്സരത്തിൽ കാണിച്ചത്. കെ എൽ രാഹുലും രോഹിത്തും തുടർച്ചയായ ഫോറുകൾ കണ്ടെത്തിയതോടെ വെറും 20.1 ഓവറിലാണ് ഇന്ത്യൻ സ്കോർ 100 റൺസ് കടന്നത്. എന്നാൽ വെറും 25.3 ഓവറുകളിൽ ഇന്ത്യൻ ജോഡി സ്കോർ 150 കടത്തുകയും 33.5 ഓവറിൽ ടീം 200 റൺസ് പൂർത്തിയാക്കുകയും ചെയ്തു.
 
കളിയിൽ സെഞ്ച്വറി നേടിയാൽ ഉടനേ തന്നെ കൂറ്റൻ സ്കോറിലേക്ക് പോകുക എന്നതാണ് ഇന്ത്യയുടെ ഹിറ്റ്മാന്റെ ബാറ്റിങ്  ശൈലി. തുടക്കം കെ എൽ രാഹുലിനേക്കാളും കൂടുതൽ ബോളുകൾ നേരിട്ടെങ്കിലും റൺസിന്റെ കാര്യത്തിൽ രാഹുലിനേക്കാളും പിന്നിലായിരുന്നു ഹിറ്റ്മാൻ. എന്നാൽ കളി പുരോഗമിക്കും തോറും ഇന്നിങ്സിന് വേഗത കൂട്ടുന്ന രോഹിത്ത് സ്റ്റൈൽ ആരാധകരെ കാത്തിരിക്കുന്നു എന്ന സൂചന  91ൽ  നിന്നുള്ള കൂറ്റൻ സിക്സറിലൂടെ രോഹിത് തന്നത്.
 
മത്സരത്തിൽ ഒരറ്റത്ത് വിൻഡീസ് ടീം പൂർണമായി രോഹിത്തിന് മേൽ ശ്രദ്ധ വെച്ചപ്പോൾ രാഹുലിന് മത്സരത്തിൽ സ്വതന്ത്രമായി കളിക്കുവാനുള്ള ഇടം ലഭിക്കുകയും ചെയ്തു. മത്സരത്തിൽ രോഹിത്തിനേക്കാൾ വേഗത്തിൽ സ്കോർ കണ്ടെത്താൻ രാഹുലിനെ സഹായിച്ചത് ഈ ഒരു ഫാക്ടർ ആയിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് ഇന്ത്യൻ ഓപ്പണിങ് താരങ്ങളുടെയും സെഞ്ച്വറികളുടെ ബലത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37.3 ഓവറിൽ 232 റൺസെന്ന നിലയിലാണ്. 102 റൺസെടുത്ത കെ എൽ രാഹുലിന്റെയും റൺസൊന്നും നേടാനാവാത്ത നായകൻ കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍