Indian Cricket Team 2024 Schedule: 14 ടെസ്റ്റ് മത്സരങ്ങൾ, ടി20 ലോകകപ്പ്,ഐപിഎൽ 2024ലെ ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടർ

തിങ്കള്‍, 1 ജനുവരി 2024 (14:24 IST)
2023 ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ ഹൃദയം നുറുക്കിയ വര്‍ഷമായിരുന്നു. ഏകദിന ലോകകപ്പിലെ ഫൈനലിലേറ്റ പരാജയമായിരുന്നു 2023ല്‍ ഇന്ത്യയ്ക്ക് സംഭവിച്ച ഏറ്റവും മോശം അനുഭവം. പുതിയൊരു വര്‍ഷം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 2024ല്‍ ഇന്ത്യ കളിക്കാനിരിക്കുന്ന മത്സരങ്ങള്‍ എങ്ങനെയെന്ന് നോക്കാം.
 
ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാകും 2024ല്‍ ഇന്ത്യ ആദ്യമായി കളിക്കുക. ജനുവരി 7 വരെയാണ് ദക്ഷിണാഫ്രിക്കയുമായി ഇന്ത്യയ്ക്ക് മത്സരമുള്ളത്. തുടര്‍ന്ന് ജനുവരി 11-17 വരെ അഫ്ഗാനുമായാണ് ഇന്ത്യയ്ക്ക് മത്സരങ്ങളുള്ളത്. 3 ടി20 മത്സരങ്ങളാകും ഇന്ത്യ പരമ്പരയില്‍ കളിക്കുക. ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ അവസാനമായി കളിക്കുന്ന ടി20 പരമ്പരയെന്ന പ്രത്യേകതയും ഇതിനുണ്ട്.
 
ജനുവരി 25 മാര്‍ച്ച് 11 വരെ ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര. ഇന്ത്യയില്‍ വെച്ചായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളാകും ആരംഭിക്കുക. മാര്‍ച്ച് 29 മുതല്‍ മെയ് 26 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഐപിഎല്‍ കഴിഞ്ഞ് ഒരാഴ്ചയുടെ ഇടവേളയില്‍ ഐസിസി ടി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും. ജൂണ്‍ 4 മുതല്‍ 30 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
 
ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് പിന്നാലെ ജൂലൈയില്‍ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയ്ക്ക് മത്സരങ്ങളുള്ളത്. 3 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും ഇന്ത്യ ശ്രീലങ്കെക്കെതിരെ കളിക്കും. സെപ്റ്റംബര്‍ മാസത്തില്‍ ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റുകളിലും 3 ടി20 മത്സരങ്ങളിലും ഇന്ത്യ കളിക്കും. ബംഗ്ലാദേശില്‍ വെച്ചായിരിക്കും മത്സരങ്ങള്‍. ഒക്ടോബറില്‍ ന്യൂസിലന്‍ഡില്‍ 3 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയും നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയുമാകും 2024ല്‍ ഇന്ത്യ കളിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍