9 സീസണുകളിൽ തിളങ്ങിയത് രണ്ടെണ്ണത്തിൽ മാത്രം, മാക്‌സ്‌വെല്ലിന് ഇത്ര തുക മുടക്കുന്നത് നഷ്ടക്കച്ചവടം

ശനി, 20 ഫെബ്രുവരി 2021 (12:37 IST)
ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പൊന്നും വിലകൊടുത്ത് വാങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നറിയിപ്പുമായി മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്. മാക്‌സ്‌വെല്ലിനായി ഇത്രയും തുക ബാംഗ്ലൂർ മുടക്കിയത് എന്തിനാണെന്ന് അറിയില്ലെന്നും താരം അഭിപ്രായപ്പെട്ടു.
 
ആകെ 9 ഐപിഎൽ സീസണുകളിലാണ് മാക്‌സ്‌വെൽ ഇതുവരെ കളിച്ചത്. അതിൽ തിളങ്ങിയതാകട്ടെ രണ്ട് സീസണുകളിൽ മാത്രം. മാക്‌സ്‌വെല്ലിനെ ഇത്രയും തുക മുടക്കി വാങ്ങിയത് വലിയ സാഹസമാണ്. അർഹിക്കുന്നതിലും വലിയ തുകയാണ് താരത്തിന് ലഭിക്കുന്നത്. ഇത് മാക്‌സ്‌വെല്ലിന്റെ കുറ്റമല്ല. അയാളെ ലേലത്തിന് വെക്കുന്നു.ടീമുകൾ വാങ്ങിക്കൊണ്ടേയിരിക്കുന്നു. ഹോഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍