അവസാന ടെസ്റ്റിന് ബാറ്റിങ് പിച്ച്: ഐസിസി നടപടി ഒഴിവാക്കാൻ ബിസിസിഐ

ശനി, 27 ഫെബ്രുവരി 2021 (17:47 IST)
ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടന്ന മോട്ടേരയിലെ പിച്ചിനെ പറ്റിയുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമായ പശ്ചാത്തലത്തിൽ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഒരുക്കുന്നത് ബാറ്റിംഗ് വിക്കറ്റെന്ന് സൂചന. പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സമനില പിടിച്ചാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക് പ്രവേശിക്കാനാകും. ഈ സാഹചര്യത്തില്‍ അവസാന ടെസ്റ്റിനായി സ്പിന്‍ പിച്ച് ഒരുക്കേണ്ടെന്നാണ് ബിസിസിഐയുടെ നിര്‍ദേശം.
 
അതേസമയം വീണ്ടുമൊരു സ്പിൻ കെണിയൊരുക്കുന്നത് ഐസിസി നടപടി ക്ഷണിച്ചുവരുത്തുമോ എന്നും ബിസിസിഐയ്ക്ക് ഭയമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ തുറന്ന മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഇത് വലിയ നാണക്കേടാകും ഉണ്ടാക്കുക. വീണ്ടുമൊരു പൊടി പാറുന്ന പിച്ച് തയാറാക്കിയാല്‍ ഐപിഎല്ലിനും ടി20 ലോകകപ്പിനും വേദിയാവേണ്ട സ്റ്റേഡിയത്തിയത്തിന് അത് വലിയ തിരിച്ചടിയാകുമെന്നും ബിസിസിഐ കരുതുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍