ക്രിക്കറ്റിലെ റോൾ മോഡൽ ഇന്ത്യൻ താരം: മനസ്സ് തുറന്ന് ദേവ്‌ദത്ത് പടിക്കൽ

ചൊവ്വ, 6 ഏപ്രില്‍ 2021 (18:50 IST)
കഴിഞ്ഞ ഐപിഎൽ സീസണിൽ മിന്നും പ്രകടനത്തോടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ആർസി‌ബിയുടെ ദേവ്‌ദത്ത് പടിക്കൽ. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും തകർപ്പൻ പ്രകടനം നടത്തിയ പടിക്കലിന്റെ പുതിയ ഐപിഎൽ സീസണിനായി കാത്തിരിക്കുകയാണ് ആർസി‌ബി ആരാധകർ.
ഇപ്പോളിതാ ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുതിയ ബാറ്റിങ് താരോദയം. മുൻ ഇന്ത്യൻ  താരമായ ഗൗതം ഗംഭീറാണ് തന്റെ റോൾ മോഡലെന്നാണ് ദേവ്‌ദത്ത് പറയുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് ദേവ്‌ദത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
 
ക്രിക്കറ്റിൽ ഗംഭീർ ബാറ്റ് ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിന്റെ വീഡിയോകൾ ഇപ്പോളും കാണാറുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെ തന്നെയാണ് ഞാൻ എന്റെ റോൾ മോഡലായി കാണുന്നതും. പടിക്കൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍