കറുത്ത വർഗക്കാർക്ക് വേണ്ടി ശബ്‌ദം ഉയർത്താൻ ക്രിക്കറ്റ് ലോകത്തിന് തോന്നുന്നില്ലേ? ആഞ്ഞടിച്ച് ഡാരൻ സമി

ബുധന്‍, 3 ജൂണ്‍ 2020 (08:43 IST)
യുഎസ് പോലീസ് അതിക്രമത്തിൽ മരണപ്പെട്ട കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡിന്റ്രെ മരണത്തിന് പിന്നാലെ വംശീയ വെറിക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് ബോർഡും മറ്റ് ക്രിക്കറ്റ് ബോർഡുകളും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ഡാരെൻ സമി.നിറത്തിനെ പേരിലുള്ള അസമത്വങ്ങൾക്കെതിരെ ക്രിക്കറ്റ് ലോകം ശബ്‌ദമുയർത്തുന്നില്ലെങ്കിൽ അവരും പ്രശ്‌നത്തിന്റെ ഭാഗമാണെന്ന് സമി പറഞ്ഞു.
 
ട്വിറ്ററിൽ തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് സമി വംശവെറിക്കെതിരെയുള്ള പോരാട്ടത്തിൽ ക്രിക്കറ്റ് ലോകത്തിന്റെ പിന്തുണ തേടിയത്.എന്നെപോലെയുള്ള ആളുകൾ നേരിടുന്ന അസമത്വങ്ങൾക്കെതിരെ ശബ്‌ദമുയർത്താൻ ഐസിസിക്ക് ഉത്സാഹമില്ലെ? പ്രതിദിനം എല്ലായിടത്തും ഇത് സംഭവിക്കുന്നു. ഇത് നിശബ്ദമായിരിക്കാനുള്ള സമയമല്ല. നിങ്ങളുടെ നിലപാട് കേൾക്കാൻ കാത്തിരിക്കുന്നു- ഐസിസിയെ ടാഗ് ചെയ്‌തുകൊണ്ട് സമി കുറിച്ചു.
 

. @ICC and all the other boards are you guys not seeing what’s happening to ppl like me? Are you not gonna speak against the social injustice against my kind. This is not only about America. This happens everyday #BlackLivesMatter now is not the time to be silent. I wanna hear u

— Daren Sammy (@darensammy88) June 2, 2020
നേരത്തെ നിറത്തിന്റെ പേരിൽ ക്രിക്കറ്റ് ലോകത്തിൽ നിന്നും വിവേചനം അനുഭവിച്ചെന്ന് ക്രിസ് ഗെയിലും തുറന്ന് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍