ടെസ്റ്റിൽ ഓപ്പണറായി പരിഗണിക്കേണ്ടെന്ന് ട്രാവിസ് ഹെഡ്, കാരണം ഇത്

ചൊവ്വ, 12 ഡിസം‌ബര്‍ 2023 (15:47 IST)
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറായി പരിഗണിക്കരുതെന്ന അഭ്യര്‍ഥനയുമായി ഓസീസ് ഓപ്പണിംഗ് താരം ട്രാവിസ് ഹെഡ്. നിലവില്‍ ഏകദിന,ടി20 ടീമുകളുടെ ഓപ്പണിംഗ് ബാറ്ററായ താരം മികച്ച പ്രകടനമാണ് 2 ഫോര്‍മാറ്റിലും കാഴ്ചവെയ്ക്കുന്നത്. എങ്കിലും ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തില്‍ പകരക്കാരനായി തന്നെ പരിഗണിക്കരുതെന്നാണ് താരം ആവശ്യപ്പെടുന്നത്.
 
പാകിസ്ഥാനെതിരെ നടക്കുന്ന 3 ടെസ്റ്റ് മാച്ചുകളുടെ പരമ്പരയിലാണ് ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. ലിമിറ്റഡ് ഓവറില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ട്രാവിസ് ഹെഡിനെയാണ് ടീം പകരക്കാരനായി കണ്ടിരുന്നത്. നിലവില്‍ ടെസ്റ്റ് ടീമിലെ മധ്യനിര താരമെന്ന നിലയില്‍ താന്‍ തൃപ്തനാണെന്നും ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരിക്കണം ടെസ്റ്റില്‍ ഓപ്പണറാവേണ്ടതെന്നുമാണ് ഹെഡിന്റെ അഭിപ്രായം. കാമറൂണ്‍ ബാങ്ക്രോഫ്റ്റ്, മാത്യൂ റെന്‍ഷാ,മാര്‍ക്കസ് ഹാരിസ് എന്നിവരില്‍ ആര്‍ക്കെങ്കിലും അവസരങ്ങള്‍ നല്‍കുന്നതാകും ഉചിതമെന്നും ഹെഡ് പറയുന്നു.
 
ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിംഗ് റോള്‍ എന്നത് ഒരു സ്‌പെഷ്യലിസ്റ്റ് റോളാണ്. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ ഞാന്‍ അത്ര മികച്ച ചോയ്ദാകുമെന്ന് തോന്നുന്നില്ല. ഹെഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍