അന്നാരും എന്റെയരികിൽ വന്നില്ല, ധോണി മാത്രമാണ് അന്നത് പറഞ്ഞത്!!

അഭിറാം മനോഹർ

ചൊവ്വ, 25 ഫെബ്രുവരി 2020 (12:54 IST)
പരിക്കിൽ നിന്നും തിരിച്ചെത്തിയ ശേഷം ഇന്ത്യൻ സ്റ്റാർ ബൗളർ ജസ്‌പ്രീത് ബു‌മ്രയ്‌ക്ക് ഫോമിലേക്കുയരാനായിട്ടില്ല. ഇക്കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിൽ ഏകദിന ടി20 മത്സരങ്ങളിലും ബുംമ്രക്ക് തിളങ്ങാനായിരുന്നില്ല.ഇപ്പോളിതാ ഇന്ത്യാ ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് അവസാനിച്ചപ്പോൾ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യൻ പേസർക്ക് സ്വന്തമാക്കാനായത്.
 
എന്നാൽ ഇപ്പോളിതാ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ മുൻ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണി നൽകിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് ബു‌മ്രയിപ്പോൾ. ആദ്യ മത്സരത്തിൽ ആരും എന്റെയരികിൽ വന്നിരുന്നില്ല,ആരും ഒന്നും പറഞ്ഞുമില്ല. എന്നാൽ ധോണി എന്റെയരികിൽ വന്നു. എന്നിട്ട് പറഞ്ഞു നീ നീ മാത്രമാവുക മത്സരം നന്നായി ആസ്വദിച്ച് കളിക്കുക.- തന്റെ ആദ്യ രാജ്യാന്തരമത്സരത്തിലെ ഓർമകൾ പങ്കുവെച്ചുകൊണ്ട് ബു‌മ്ര പറഞ്ഞു.
 
2016ൽ സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരായിരുന്നു ബു‌മ്രയുടെ അരങ്ങേറ്റം, മത്സ്രത്തിൽ പത്ത് ഓവറെറിഞ്ഞ ബുംമ്ര 40 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍