പൃഥ്വിഷാക്കെതിരെ പരാതിയുമായി നടി സപ്ന ഗിൽ, സംഭവത്തിൽ പോലീസ് കേസെടുത്തു

ചൊവ്വ, 21 ഫെബ്രുവരി 2023 (15:45 IST)
സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് അക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ഭോജ്പുരി നടി സപ്ന ഗിൽ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി നൽകി. അക്രമണകേസിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൃഥ്വി ഷായ്ക്കെതിരെ സപ്ന പരാതി നൽകിയത്.
 
ഈ മാസം 16നാണ് സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് പൃഥ്വിഷായെ അക്രമിക്കുകയും സുഹൃത്തിൻ്റെ കാർ അടിച്ചുതകർക്കുകയും ചെയ്തെന്ന പരാതിയിൽ സപ്ന ഗില്ലിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിനിടെ പൃഥ്വി ഷാ അനാവശ്യമായി തന്നെ സ്പർശിക്കുകയും പിടിച്ചു തള്ളുകയും ചെയ്തത് വഴി സ്ത്രീത്വത്തെ അപമാനിച്ചതായി കാണിച്ചാണ് സപ്ന മുംബൈ എയർപോർട്ട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
 
സംഭവത്തിൽ പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്രയാദവ് നൽകിയ പരാതിയിലാണ് സപ്ന അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തത്. പൃഥ്വിയും സുഹൃത്തും ചേർന്ന് സപ്നയെയാണ് അക്രമിച്ചതെന്നും പൃഥ്വി ഷായുടെ കയ്യിൽ വടിയുണ്ടായിരുന്നുവെന്നും സപ്നയുടെ അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 16ന് മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിന് പുറത്താണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍