അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയിരിക്കാം, മുന്നറിയിപ്പുമായി വിദഗ്ധർ

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (13:01 IST)
ബ്രിട്ടണിൽ അതിവേഗം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലും ഉണ്ടായേക്കുമെന്ന് വിദഗ്ധർ.ഇന്ത്യയിൽ ഏപ്രിൽ- ഓഗസ്റ് മാസങ്ങളിൽ ജനിതകഘടന വിശകലനം ചെയ്യുന്നതിന് 4000 സാമ്പിളുകളാണ് സ്വീകരിച്ചത്. സെപ്റ്റംബർ-നവംബർ മാസങ്ങളിൽ ഇത് 300 ആയി ചുരുങ്ങി. ഇതാകാം പുതിയ വൈറസ് ശ്രദ്ധയിൽ പെടാതെ പോകാൻ കാരണമെന്നും വിദഗ്ധർ പറയുന്നു.
 
നിലവിൽ ബ്രിട്ടണിൽ അതിവേഗത്തിൽ പടരുന്ന വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകമാകെ വീണ്ടും വൈറസ് ഭീതിയിലാണ്. ഇതിനിടെയിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും ഉണ്ടായിരിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍