അതിതീവ്ര വൈറസ് കേരളത്തില്‍, 6 കേസുകള്‍ സ്ഥിരീകരിച്ചു; അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സുബിന്‍ ജോഷി

തിങ്കള്‍, 4 ജനുവരി 2021 (20:04 IST)
ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് കേരളത്തിലും. കേരളത്തിലെത്തിയ ആറുപേരിലാണ് യു കെയില്‍ ജനിതകമാറ്റമുണ്ടായ അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
 
കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണെന്നും വലിയ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തിര വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍