മെക്‌സിക്കോയില്‍ ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതിയായി

ശ്രീനു എസ്

ബുധന്‍, 7 ഏപ്രില്‍ 2021 (12:23 IST)
മെക്‌സിക്കോയില്‍ ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതിയായി. അടിയന്തര ആവശ്യത്തിനാണ് അനുമതി. മെക്‌സിക്കോ വിദേശകാര്യമന്ത്രി മാര്‍കലോ എബ്രാര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മെക്‌സിക്കോയില്‍ അനുവദിക്കപ്പെട്ട കൊവിഡ് വാക്‌സിനുകളുടെ എണ്ണം ആറായി.
 
ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രാസെനേക്ക, ഫൈസര്‍, കാന്‍സിനോ(ചൈന), സിനോവാക്(ചൈന), റഷ്യയുടെ സ്പുട്‌നിക് 5 എന്നീവാക്‌സിനുകള്‍ക്കാണ് അംഗീകാരം നേരത്തേ ലഭിച്ചിട്ടുള്ളത്. 9.6 മില്യണ്‍ പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍