ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങാം

ഗേളി ഇമ്മാനുവല്‍

വെള്ളി, 8 മെയ് 2020 (19:52 IST)
ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങാം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
 
പാസിനായി പൊലീസിന്റെ വെബ്‌സൈറ്റിലും ഫേസ് ബുക്ക് വേജിലും ലഭ്യമായ പാസിന്റെ മാതൃക പൂരിപ്പിച്ചു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയാല്‍ മതി. പാസിന്റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല.

പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍