ഗുജറാത്തിലെ 20 നഗരങ്ങളിലും 8 മെട്രോകളിലും നൈറ്റ് കര്‍ഫ്യൂ

ശ്രീനു എസ്

ബുധന്‍, 7 ഏപ്രില്‍ 2021 (13:09 IST)
ഗുജറാത്തിലെ 20 നഗരങ്ങളിലും 8 മെട്രോകളിലും നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി അറിയിച്ചു. ഏപ്രില്‍ 30 വരെയാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാത്രി 8 മണി മുതല്‍ രാവിലെ 6 മണിവരെയാണ് നിയന്ത്രണം. കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏപ്രില്‍ മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അവധിയായിരിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍