പ്രണയവിവാഹത്തിന്‍റെ മൂന്നാം ദിനം വധു കുഴഞ്ഞുവീണു മരിച്ചു, മരണകാരണം കോവിഡ്

സുബിന്‍ ജോഷി

വ്യാഴം, 4 മാര്‍ച്ച് 2021 (19:55 IST)
ഗുജറാത്തിലെ വഡോധരയില്‍ നവവധു കൊവിഡ് ബാധിച്ചുമരിച്ചു. വിവാഹത്തിന്‍റെ മൂന്നാം ദിനമാണ് ദാരുണമായ സംഭവം. കൃഷ്ണ ടൗൺഷിപ്പിൽ താമസിക്കുന്ന ഹിമാൻഷു ശുക്ലയുടെ ഭാര്യ മുക്തബെൻ സോളങ്കിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു.
 
മാര്‍ച്ച് ഒന്നിനായിരുന്നു ഹിമാൻഷു ശുക്ലയും മുക്തബെൻ സോളങ്കിയും വിവാഹിതരായത്. വിവാഹസമയത്തുതന്നെ മുക്‍തയ്‌ക്ക് കടുത്ത പനിയുണ്ടായിരുന്നു. കുടുംബ ഡോക്ടർ പനി മരുന്ന് നൽകി വിശ്രമിക്കാൻ ആവശ്യപ്പെട്ടു. ഇതിനാല്‍ മുക്‍തയുടെ വീട്ടില്‍ തന്നെയാണ് വധൂവരന്‍‌മാര്‍ താമസിച്ചത്. മൂന്നാം ദിനം ഇവര്‍ ഹിമാന്‍‌ഷു ശുക്ലയുടെ വീട്ടിലേക്ക് പോകാനൊരുങ്ങി. മാതാപിതാക്കളോടും ബന്ധുക്കളോടും യാത്രപറയവേ പെട്ടെന്ന് മുക്‍ത കുഴഞ്ഞുവീഴുകയായിരുന്നു.
 
വീട്ടുകാർ ഉടൻ തന്നെ മുക്‍തയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മുക്‍തയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയിൽ മുക്‍ത കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. 
 
ഇതുമൂലം കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മുക്‍തയുടെ മൃതദേഹം സം‌സ്‌കരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍