തെരെഞ്ഞെടുപ്പിന് മുൻപ് 2 കോടി അംഗങ്ങൾ, സ്ത്രീകൾക്കും കന്നിവോട്ടർമാർക്കും മുൻതൂക്കം നൽകാൻ നിർദേശം നൽകി വിജയ്

അഭിറാം മനോഹർ

ചൊവ്വ, 20 ഫെബ്രുവരി 2024 (19:35 IST)
പാര്‍ട്ടിയുടെ പേര് തമിഴക വെട്രിക് കഴകം എന്നാക്കിയതിന് പിന്നാലെ പര്‍ട്ടിയുടെ വിപുലീകരണം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി നടന്‍ വിജയ്. പാര്‍ട്ടിയില്‍ 2 കോടി ജനങ്ങളെ അംഗങ്ങളാക്കാനാണ് നിര്‍ദേശം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ തൂക്കം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
 
പാര്‍ട്ടിയുടെ കീഴില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ഘടകം രൂപീകരിക്കാനും പദ്ധതിയുണ്ട്. കന്നി വോട്ടര്‍മാരെയും സ്ത്രീകളെയും പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരാനായി സജീവമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ വിജയ് അഭ്യര്‍ഥിച്ചു. അംഗത്വ വിതരണം മൊബൈല്‍ ആപ്പ് വഴിയാകും നടത്തുക. ഇതിനായി ജില്ലകള്‍ കേന്ദ്രീകരിച്ച് മെംബര്‍ ഷിപ്പ് ഡ്രൈവ് നടത്തും. സുതാര്യവും അഴിമതി രഹിതവും ജാതി രഹിതവുമായ ഭരണമെന്നാണ് തമിഴക വെട്രിക് കഴകത്തിന്റെ മുദ്രാവാക്യം. 2026ലെ നിയമസഭാ തെരെഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍