ഒടിയൻറെ സംവിധായകൻ വി എ ശ്രീകുമാർ ബോളിവുഡിലേക്ക് !

കെ ആര്‍ അനൂപ്

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (19:14 IST)
സംവിധായകൻ വി എ ശ്രീകുമാർ പുതിയ ചിത്രം പ്രഖ്യാപിച്ചു. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന് 'മിഷൻ കൊങ്കൺ' എന്നാണ് പേര് നൽകിയിട്ടുള്ളത്. ഈ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സംവിധായകൻ. 
 
ഹിന്ദി കൂടാതെ മലയാളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം നിർമ്മിക്കും. ദീർഘകാലം റെയിൽവെ ഉദ്യോഗസ്ഥനായ ടി ഡി  രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 
 
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൊങ്കൺ റെയിൽവേയാണ് ചിത്രത്തിന് പശ്ചാത്തലം ആകുന്നത്. ഡിസംബറിൽ ഷൂട്ടിങ് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള ടെക്നീഷ്യൻമാരുടെ സഹായത്തോടെ ആയിരിക്കും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുക. ഗോവ, ഡൽഹി, രത്നഗിരി കോഴിക്കോട്, പാലക്കാട്, ബേപ്പൂർ  എന്നിവിടങ്ങളാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷനുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍