കഥകളില്‍നിന്ന് സത്യം തെരഞ്ഞെടുക്കുവാന്‍ ഫാ. ബെനഡിക്റ്റ് എത്തുന്നു, 'ദി പ്രീസ്റ്റ്' പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി

കെ ആര്‍ അനൂപ്

ബുധന്‍, 10 മാര്‍ച്ച് 2021 (11:06 IST)
മമ്മൂട്ടി ഫാ. ബെനഡിക്റ്റായി ബിഗ് സ്‌ക്രീനില്‍ എത്താന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദി പ്രീസ്റ്റ് പുതിയ പോസ്റ്ററും അതില്‍ കുറിച്ചിരിക്കുന്ന വരികളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധേയമാക്കുന്നത്. 'കഥകളില്‍നിന്ന് സത്യം തെരഞ്ഞെടുക്കുവാന്‍ അയാള്‍ നാളെ എത്തുന്നു'-മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. 
 
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വര്‍ഷങ്ങളായി ഇരുവരും സിനിമയില്‍ ഉണ്ടെങ്കിലും ഇതുവരെയും മമ്മൂട്ടിയ്ക്കൊപ്പം തനിക്ക് അഭിനയിക്കാന്‍ ആകാത്തത് നിരാശ മഞ്ജു നേരത്തെ പങ്കുവെച്ചിരുന്നു. ശക്തമായ വേഷത്തില്‍ നിഖില വിമലും, സാനിയ ഇയ്യപ്പനും എത്തുന്നുണ്ട്.ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍