സൗബിന്‍റെ 'അമേരിക്കൻ ജംഗ്ഷൻ' വരുന്നു, ഷൂട്ടിംഗ് അടുത്ത വർഷം !

കെ ആര്‍ അനൂപ്

തിങ്കള്‍, 16 നവം‌ബര്‍ 2020 (15:55 IST)
സൗബിൻ ഷാഹിറിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'അമേരിക്കൻ ജംഗ്ഷൻ'. ഹാസ്യത്തിനു പ്രാധാന്യമുള്ള ഒരു ഫീൽ ഗുഡ് മൂവി ആണിത്. നിലവിൽ ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും.
 
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. തെങ്ങോലകളുടെ ബാക്ഗ്രൗണ്ടിൽ അമേരിക്കൻ പതാകയുടെ സൺഗ്ലാസ് ധരിച്ചിട്ടുള്ള സൗബിന്റെ ചിത്രമായിരുന്നു പുറത്തുവന്നത്.
 
പ്രേം ശ്രീകുമാർ  സംവിധാനം ചെയ്യുന്ന ചിത്രത്തിന് സിബി കൈപ്പനാണ് തിരക്കഥയൊരുക്കുന്നത്. അൻവർ റഷീദും ഷിജു ഉണ്ണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
അതേസമയം 'ഇരുൾ' എന്ന ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുകയാണ് സൗബിൻ. ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന ത്രില്ലർ ചിത്രമാണിത്. സിദ്ധാർത്ഥ് ഭരതന്റെ ജിന്നിന്റെ ഷൂട്ടിംഗും അദ്ദേഹം പൂർത്തിയാക്കി. മഞ്ജുവാര്യരുടെ 'വെള്ളിരിക്ക പട്ടണം' എന്ന ചിത്രത്തിൻറെ ഭാഗമാണ് സൗബിൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍