ശരത്‌കുമാറിനും ഭാര്യ രാധികയ്‌ക്കും ഒരു വർഷം തടവ്‌ശിക്ഷ

ബുധന്‍, 7 ഏപ്രില്‍ 2021 (15:21 IST)
തമിഴ് ചലചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്ക് കേസിൽ ഒരു വർഷം തടവ് ശിഖ. റേഡിയൻസ് മീഡിയ എന്ന കമ്പനി നൽകിയ പരാതിയിലാണ് ഇരുവർക്കും ശിക്ഷ വിധിച്ചിരിക്കുന്നത്.
 
ശരത്‌കുമാറും ഭാര്യ രാധികയും പങ്കാളികളായ മാജിക് ഫ്രെയിംസ് ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക് തന്നെന്നുമാണ് പരാതിയിൽ പറയുന്നത്. ശരത്‌കുമാർ അൻപതു ലക്ഷം വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍