എൺപതാം വയസ്സിൽ അച്ഛനായി റോബർട്ട് ഡി നീറോ, കഴിയുന്നത്ര മകൾക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹമെന്ന് താരം

അഭിറാം മനോഹർ

തിങ്കള്‍, 29 ജനുവരി 2024 (20:17 IST)
വിഖ്യാത ഹോളിവുഡ് താരം റോബര്‍ട്ട് ഡിനീറോ വീണ്ടും അച്ഛനായി. തന്റെ എണ്‍പതാം വയസ്സിലാണ് താരത്തിന് മകള്‍ പിറന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ 79മത് വയസ്സിലും ഡിനീറോ അച്ഛനായിരുന്നു.മകളെ നോക്കിയിരിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെല്ലാം നീങ്ങുന്നുവെന്നാണ് താരം പറയുന്നത്. ഞാന്‍ 80 വയസുകാരനാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. എനിക്ക് പറ്റുന്ന സമയമെല്ലാം മകള്‍ക്കൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. മകള്‍ മനോഹരമായാണ് എന്ന് നോക്കുന്നത്. ചുറ്റുമുള്ളവയെല്ലാം കണ്ട് നിരീക്ഷിച്ച് ചിന്തിക്കുകയാണ്. ഡി നീറോ പറയുന്നു.
 
കാമുകി ടിഫനി ചെനിലാണ് റോബര്‍ട്ട് ഡി നീറോയ്ക്ക് കുഞ്ഞ് പിറന്നത്. 51 വയസിനും 8 വയസിനും ഇടയില്‍ 6 കുട്ടികളാണ് ഡി നീറോയ്ക്കുണ്ടായിരുന്നത്.ആദ്യഭാര്യയായ ഡയാനയില്‍ 51കാരിയായ ഡ്രേനയും 46കാരിയായ റാഫേലും മുന്‍ ഭാര്യയായ ഗ്രേസ് ഹൈടവറില്‍ 25കാരനായ ഏലിയറ്റും 11 കാരിയായ ഹെലനും കാമുകിയായിരുന്ന ടൂക്കീ സ്മിത്തില്‍ 27 വയസുള്ള ജൂലിയനും ആരോണും മക്കളായുണ്ട്.ഗോഡ് ഫാദര്‍,ടാക്‌സി ഡ്രൈവർ,റേജിംഗ് ബുള്‍ അടക്കം നിരവധി ക്ലാസിക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ഡി നീറോ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍