റാമിന്‍റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയല്ല, നിവിന്‍ പോളി !

കെ ആര്‍ അനൂപ്

ബുധന്‍, 30 ഡിസം‌ബര്‍ 2020 (23:10 IST)
നടൻ നിവിൻ പോളി നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം അണിയറയിലൊരുങ്ങുന്നു. മമ്മൂട്ടിയുടെ 'പേരൻപ്' എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത റാം ആണ് നിവിൻ ചിത്രവും സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ഇതുവരെ പേരിടാത്ത സിനിമ വി പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.
 
നിരവധി ചിത്രങ്ങളാണ് നിവിൻപോളിയുടെതായി വരാനിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം എന്ന നിവിൻ ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. എബ്രിഡ് ഷൈൻ-നിവിൻ പോളി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സണ്ണി വെയ്ൻ നിർമ്മിക്കുന്ന പടവെട്ട് ഇനിയും ചിത്രീകരണം ബാക്കിയാണ്. രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്‌പെഷ്യൽ, റോണി മാനുവൽ ജോസഫിന്റെ ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻ മല തുടങ്ങിയ നിവിൻ പോളി ചിത്രങ്ങളും ഒരുങ്ങുകയാണ്. തിയേറ്ററുകൾ തുറന്നാൽ ആദ്യം റിലീസിനെത്തുന്ന നിവിൻ പോളി ചിത്രങ്ങളിലൊന്നാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍