നിങ്ങൾ അത്യാവശ്യമായി വിദ്യാഭ്യാസം നേടണം, മദ്യപിക്കാൻ പുരുഷൻമാരേപ്പോലെ സ്ത്രീകൾക്കും അവകാശമുണ്ട്

ചൊവ്വ, 5 മെയ് 2020 (10:51 IST)
സംവിധായകൻ രാം ഗോപാൽ വർമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായികയും ഗാനരചയിതാവുമായ സോന മൊഹാപാത്ര. മദ്യം വാങ്ങാൻ വരിയിൽ നിൽക്കുന്ന സ്ത്രീകളുടെ ചിത്രം പരിഹാസത്തോടെ രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്‌തിരുന്നു ഇതിനെതിരെയാണ് സോനയുടെ പ്രതികരണം.
 
വൈൻ ഷോപ്പിന് മുന്നിലുള്ള വരി നോക്കൂ, കുടിയന്മാരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ ഒരുപാട് പേരുണ്ട് ഇങ്ങനെയായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.ഇതിനെതിരെയാണ് സോന രംഗത്തെത്തിയത്.
 

Dear Mr RGV,time for u to get into the line of people who desperately need a real education.1 that lets u understand why this tweet of yours reeks of sexism & misplaced morality.Women have a right to buy & consume alcohol just like men. No one has a right to be drunk & violent. https://t.co/5AUcTrAJrZ

— ShutUpSona (@sonamohapatra) May 4, 2020
അസ്ഥാനത്തുള്ള സദാചാരപരവും ലിംഗപരവുമായ വേർതിരിവുമാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റിലെന്ന് സോന പറയുന്നു. പ്രിയപ്പെട്ട രാം ഗോപാൽ വർമ്മ. അത്യാവശ്യമായി വിദ്യാഭ്യാസം നേടേണ്ടവരുടെ നിരയിൽ നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ ചേരണം.അത് ചിലപ്പോൾ നിങ്ങളുടെ ട്വീറ്റിൽ സദാചാരവാദത്തിന്റെയും  ലിം​ഗപരമായ വേർതിരിവിന്റെയും രൂക്ഷ​ഗന്ധം വമിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ സഹായിച്ചേക്കും.പുരുഷന്മാരേ പോലെ തന്നെ സ്ത്രീകൾക്കും മദ്യം വാങ്ങാനും കുടിക്കാനും അവകാശമുണ്ട്. എന്നാൽ മദ്യപിച്ച് അക്രമാസക്തരാവാൻ ആർക്കും അവകാശമില്ല സോന ട്വിറ്ററിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍