സൂര്യക്കൊപ്പം അഭിനയിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും,പുറനാന്നൂറ് വരുന്നു, മലയാളത്തില്‍ നിന്ന് നസ്രിയയും

കെ ആര്‍ അനൂപ്

വ്യാഴം, 26 ഒക്‌ടോബര്‍ 2023 (17:28 IST)
'സൂര്യ 43'ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് നസ്രിയ ഫഹദും ഉണ്ട്.പുറനാന്നൂറ് എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
ജിവി പ്രകാശ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. അദ്ദേഹത്തിന് നൂറാമത്തെ സിനിമ കൂടിയാണിത്.വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലെ ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വരുന്നതേയുള്ളൂ.
 
 
പുറനാന്നൂറ് തമിഴിലെ ക്ലാസിക് കൃതിയാണ്.ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാകും സിനിമ ഒരുങ്ങുന്നത്. സിനിമയില്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് നടന്‍ അഭിനയിക്കുന്നത്. ഇതിനായി സൂര്യ ശരീരഭാരം കുറച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍