ദുൽഖറിന്റെ നായികയാകാൻ പ്രതിഫലം കുറച്ച് പൂജ ഹെഗ്‌ഡെ

ശനി, 5 ഡിസം‌ബര്‍ 2020 (15:28 IST)
ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങിനിൽക്കുന്ന പൂജ ഹെഗ്‌ഡെ ഇന്ത്യയിലെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടികളിലൊരാളാണ്. ഒരു സിനിമയ്‌ക്ക് വേണ്ടി 2.5 കോടി രൂപയാണ് പൂജ വാങ്ങുന്നത്. എന്നാൽ മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ നായികയാവാൻ പൂജ പ്രതിഫലം കുറച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ഹനു രാഘവപുഡി ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലാണ് പ്രതിഫലം കുറച്ചുകൊണ്ട് അഭിനയിക്കാൻ പൂജ ഹെഗ്ഡേ തയ്യറായിരിക്കുന്നത്. 1964ന്റെ പശ്ചാത്തലത്തിലൊരങ്ക്കുന്ന ചിത്രത്തിൽ ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. എന്നാൽ പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം പൂജ ഹെഗ്‌ഡേ കൂടി എത്തുന്നതോടെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്.
 
നേരത്തെ കീർത്തി സുരേഷ് നായിക കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ തെലുങ്കിൽ ചുവട് വെച്ചത്. തമിഴിലും തെലുങ്കിലും വലിയ ആരാധകരാണ് ദുൽഖറിനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍