തന്റെ ചെറുപ്പക്കാലം അഭിനയിക്കാന്‍ ബാലതാരത്തെ വേണമെന്ന് ഹണിറോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, കമന്റ് ബോക്‌സില്‍ ഞരമ്പ് രോഗികളുടെ വിളയാട്ടം

ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (17:58 IST)
താന്‍ നായികയായി എത്തുന്ന പുതിയ സിനിമയായ റേച്ചലില്‍ ബാലതാരത്തെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഹണിറോസിന്റെ പോസ്റ്റിന് കീഴില്‍ അധിക്ഷേപ കമന്റുകളുമായി ആരാധകര്‍. ഏബ്രിഡ് ഷെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന റേച്ചല്‍ എന്ന സിനിമയില്‍ ഹണിറോസിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കന്‍ 35 വയസ്സ്, 10-12 വയസ് പ്രായമുള്ള ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് കീഴില്‍ അധിക്ഷേപകരമായ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.
 
ഹണിറോസിന്റെ ശരീരപ്രത്യേകതകള്‍ ചെറുപ്പത്തിലെ ഉള്ള കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഓഡിഷനില്‍ എങ്ങനെയായിരിക്കും ബാലതാരത്തെ തെരെഞ്ഞെടുക്കുകയെന്നും ചോദിച്ചുകൊണ്ട് അശ്ലീലമായ രീതിയിലാണ് പോസ്റ്റിന് കീഴില്‍ വന്ന പല കമന്റുകളും. അതേസമയം ഫേസ്ബുക്കിലെ ഈ അമ്മാവന്മാരുടെ ശല്യം കാരണമാണ് ഇന്‍സ്റ്റയില്‍ വന്നതെന്നും ഇവിടെയും പക്ഷേ ഞരമ്പുരോഗികള്‍ താവളമാക്കിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. അതേസമയം ഉദ്ദേശിച്ച എല്ലാ കമന്റുകളും ഇവിടെയുണ്ടെന്ന് അഭിനേത്രി കൂടിയായ ശ്രുതിതമ്പി പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. കാലം എത്രകഴിഞ്ഞാലും മലയാളികളില്‍ ചിലരുടെ മനസ്സില്‍ അടിഞ്ഞുകൂടിയ അഴുക്ക് മാറാന്‍ പോകുന്നില്ലെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍