കട്ട വില്ലനായി റാമി മാലിക്: ജെയിംസ് ബോണ്ടിന്റെ പുതിയ ടീസർ

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (15:00 IST)
ആരാധകർ ഏറെ ആകാംക്ഷയൊടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ എന്ന ചിത്രത്തിലെ വില്ലനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്തിറങ്ങി.
 
ഓസ്‌കാർ ജേതാവായ റാമി മാലിക്കാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായ സഫിനെ അവതരിപ്പിക്കുന്നത്. ഡാനിയൽ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പതിവ് ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി സർവീസിൽ ഇല്ലാത്ത ജെയിംസ് ബോണ്ടിനെയാകും ചിത്രത്തിൽ കാണുക എന്നാണ് റിപ്പോർട്ടുകൾ. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍