കൊവിഡ് കാലത്ത് 9,000 കോടിയുടെ നഷ്ടം വന്നതായി മൾട്ടി‌പ്ലക്‌സ് ഉടമകൾ, തുറക്കണമെന്ന് ആവശ്യം

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:05 IST)
സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൾട്ടിപ്ലക്‌സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. കൊവിഡ് വ്യാപനത്തിനെ തുടർന്ന് മൾട്ടി‌പ്ലക്‌സ് മേഖലയ്‌ക്ക് ആറുമാസത്തിനിടെ 9,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി അസോസിയേഷൻ പറഞ്ഞു.
 
നേരിട്ട് ഒരുലക്ഷം പേര്‍ക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമായതായി അസോസിയേഷന്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ മള്‍ട്ടിപ്ലക്‌സുകളിലെ 10,000 സ്‌കീനുകളാണ് അടഞ്ഞുകിടക്കുന്നത്.അതേസമയം ബോളിവുഡിൽ നിന്നും നിരവധി താരങ്ങൾ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലോക്ക് സിനേമ, സേവ് ജോബ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളിലാണ് താരങ്ങള്‍ പ്രചാരണം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍