ധ്രുവത്തിന് ശേഷം ആ മരണമാസ് കോമ്പോ വീണ്ടുമെത്തുന്നു, മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന പുതിയ ചിത്രവുമായി ജോബി ജോർജ്

ചൊവ്വ, 16 ഫെബ്രുവരി 2021 (19:17 IST)
28 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നു. ഗുഡ്‌വിൽ സിനിമാസിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും വീണ്ടും ഒരുമിച്ചെത്തുന്നത് എന്നാണ് റിപ്പോർട്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
 
1993ൽ പുറത്തിറങ്ങിയ ജോഷി ചിത്രമായ ധ്രുവത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മലയാളത്തിലെ എക്കാലത്തെയും മാസ് ചിത്രങ്ങളിലൊന്നായ ധ്രുവത്തിന് ശേഷം ഒരു ഗെയിം ത്രില്ലറിലായിരിക്കും ഇരു താരങ്ങളും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്. 2018ൽ ആരംഭിക്കാനിരുന്ന ചിത്രം വിവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
 
അതേസമയം  വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. മണിരത്‌നത്തിന്റെ സ്വപ്‌നച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഭാസ് ചിത്രം രാധേശ്യമിലും ജയറാം അഭിനയിക്കുന്നുണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍