മമ്മൂട്ടി ആരാധകർക്ക് നിരാശ ! ആദ്യ പത്തിൽ നടന്റെ ഒരു സിനിമ പോലും ഇല്ല, 2018 ഒന്നാംസ്ഥാനത്ത്, പുലിമുരുകനും ആവേശവും വരെ ലിസ്റ്റിൽ ഇടം നേടി

കെ ആര്‍ അനൂപ്

വ്യാഴം, 2 മെയ് 2024 (11:10 IST)
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് കടന്നുപോകുന്നത്. കേരളത്തിൽ മികച്ച ഗ്രോസ് കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെയുള്ള ഭാഷകളിലെ ചിത്രങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരള ബോക്സ് ഓഫീസിൽ വിജയമായ അന്യഭാഷ ചിത്രങ്ങളും ഏറെയുണ്ട്.
 
ജൂഡ് ആൻറണി സംവിധാനം ചെയ്ത 2018 ആണ് കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം.89.2 കോടിയാണ് കേരളത്തിൽ നിന്നുമാത്രം സിനിമ നേടിയത്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. 85 കോടി രൂപയാണ് സിനിമ നേടിയത്. പൃഥ്വിരാജിന്റെ ഒടുവിൽ പ്രദർശനത്തിനെത്തിയ ആടുജീവിതം കേരള ബോക്സ് ഓഫീസിൽ നിന്ന് 77.75 കോടിയാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനത്താണ് ആദ്യ ഇതര ഭാഷ സിനിമ ഇടം നേടിയിരിക്കുന്നത്.
 
പ്രഭാസിന്റെ ബാഹുബലി 2 74.5കോടിയാണ് കേരളത്തിൽ നിന്നും നേടിയത്.
 
 അഞ്ചാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്സ് ആണ്. 72.10കോടിയാണ് കോടി നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ് സിനിമ സിനിമ. മെയ് 5ന് ചിത്രം ഒടിടി റിലീസാകും. വീണ്ടും ഒരു അന്യഭാഷ ചിത്രമാണ് ലിസ്റ്റിൽ ഉള്ളത്.
 
കെജിഫ് ചാപ്റ്റർ 2 68.5 കോടി നേടിയപ്പോൾ മോഹൻലാലിൻറെ ലൂസിഫർ 66.5 കോടി കളക്ഷൻ സ്വന്തമാക്കി. നിലവിൽ പ്രദർശൻ തുടരുന്ന ആവേശം തൊട്ടടുത്ത സ്ഥാനത്തുണ്ട്.63.45 കോടി നേടി എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് മാത്രം 80 കോടിക്ക് പുറത്ത് നേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പ്രേമലു ആണ് ഒമ്പതാം സ്ഥാനത്ത്. 62.75 കോടി സിനിമ നേടി. പത്താം സ്ഥാനത്ത് ലിയോ. 60 കോടിയാണ് കേരളത്തിൽ നിന്ന് സിനിമ സ്വന്തമാക്കിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍