മാധവൻ നായകനായെത്തുന്ന പുതിയ നെറ്റ്ഫ്ലിക്‍സ് ചിത്രം വരുന്നു, ചിത്രീകരണം ഗോവയിൽ തുടങ്ങി

കെ ആര്‍ അനൂപ്

ചൊവ്വ, 12 ജനുവരി 2021 (16:12 IST)
മാധവൻ നായകനായെത്തുന്ന പുതിയ നെറ്റ്ഫ്ലിക്സ് ചിത്രം വരുന്നു. സർവീൻ ചൗള ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ബന്ധം വഷളായ ഭാര്യഭർത്താക്കന്മാർ ആയാണ് ഇരുവരും എത്തുന്നത്. പിന്നീട് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് ജീവിതത്തിലെ നല്ല കാലത്തേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന കഥാപാത്രമായാണ് മാധവൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. സിനിമയുടെ ചിത്രീകരണം ഇതിനകം ഗോവയിൽ ആരംഭിച്ചു.നവാഗതനായ ഹാർദിക് ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
മാധവൻ ഇതിനുമുമ്പ് ആമസോൺ പ്രൈം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 5 വർഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ സർവീൻ തിരിച്ചുവരവ് നടത്തുന്നു. അടുത്ത ആറു മാസത്തേക്കുള്ള തങ്ങളുടെ പുതിയ സിനിമകളുടെ ചിത്രീകരണം നെറ്റ്ഫ്ലിക്സ് ഇന്ത്യ ഇതിനകം ആരംഭിച്ചു.
 
മാധവൻ നായകനായെത്തിയ മാരാ ആമസോൺ പ്രൈമിൽ അടുത്തിടെയാണ് റിലീസ് ചെയ്തത്. മലയാള ചിത്രം ചാർലിയുടെ ഒഫീഷ്യൽ തമിഴ് റീമേക്കായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍