ജ്വല്ലറി മോഷണക്കേസ്: അന്വേഷണവുമായി ആസിഫ് അലി യു പിയിൽ

കെ ആർ അനൂപ്

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (21:27 IST)
ആസിഫ് അലി പോലീസ് വേഷത്തിലെത്തുന്ന 'കുറ്റവും ശിക്ഷയും' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് രാജസ്ഥാനിൽ പുനരാരംഭിച്ചത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പോലീസ് ത്രില്ലറാണ്. ലൊക്കേഷനിൽ നിന്നുള്ള അടിപൊളി ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. കട്ടി മീശയിൽ ഒരു പക്കാ പോലീസുകാരനെ പോലയാണ് നടനെ ചിത്രത്തിൽ കാണാനാകുക. ഒപ്പം സണ്ണി വെയ്നും ചിത്രത്തിലുണ്ട്.
 
ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപ്പസ്, സെന്തിൽ കൃഷ്ണ എന്നിവരും പോലീസുകാരായി സിനിമയിൽ പ്രത്യക്ഷപ്പെടും. ഒരു ജ്വല്ലറി മോഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിലെ അഞ്ചു ഉദ്യോഗസ്ഥർ ഉത്തർപ്രദേശിലേക്ക് യാത്രയാവുകയും അവിടെ ജീവൻ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള  ശ്രമങ്ങളുമാണ് സിനിമ.
 
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിബി തോമസ് എന്ന പോലീസുകാരനും ശ്രീജിത്ത് ദിവാകരനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍