'കടുവ' റിലീസായി ഒരു വര്‍ഷം; രണ്ടാം ഭാഗം ഉണ്ടാകുമോ ? ഷാജി കൈലാസിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്

വെള്ളി, 7 ജൂലൈ 2023 (10:38 IST)
മലയാളത്തില്‍ മാസ് മസാല സിനിമകള്‍ കുറഞ്ഞതുകൊണ്ട് തീയറ്ററുകളില്‍ ആളുകള്‍ എത്തുന്നില്ലെന്ന പരാതി തീര്‍ത്തു കൊണ്ട് കടുവ ആളെക്കൂട്ടി. ആദ്യദിനം മുതലേ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. എട്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഷാജി കൈലാസിന്റെ വരവ് വെറുതെയായില്ല. ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന്‍. 
'എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇത്തിരി സ്‌പെഷ്യല്‍ ആയ ദിവസമാണ് ഇന്ന്. കടുവ റിലീസ് ആയി ഒരു വര്‍ഷം തികയുന്നു.എന്റെ പ്രിയ സഹോദരന്‍ രാജുവിനും, സിനിമ എക്‌സിക്യൂട്ട് ചെയ്യാന്‍ എനിക്ക് ലഭിച്ച കോളിനും, അതുപോലെ തന്നെ ആ പ്രകടനത്തിനും എന്റെ ആത്മാര്‍ത്ഥമായ നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനോട് ഞാന്‍ എന്റെ അഭിനന്ദനം അറിയിക്കുകയും, അദ്ദേഹം എന്നില്‍ പുലര്‍ത്തിയ വിശ്വാസത്തിനും ഞാന്‍ നന്ദി പറയുന്നു.ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ ശ്രദ്ധേയമായ പ്രൊഡക്ഷന്‍ ഹൗസിനും നിര്‍മ്മാണ നാളുകളിലെ പ്രമുഖ ആതിഥേയത്വവും മറക്കാനാവാത്തതാണ്.
ഈ ദിനം സിനിമയിലെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിജയത്തിന്റെ നാഴികക്കല്ലായിരിക്കട്ടെ. എല്ലാവര്‍ക്കും അവരുടെ വരാനിരിക്കുന്ന സംരംഭങ്ങള്‍ക്ക് എല്ലാ വിജയങ്ങളും നേരുന്നു. സര്‍വ്വശക്തന്റെ അനുഗ്രഹത്തോടെ വരും നാളുകളില്‍ കൂടുതല്‍ സിനിമകള്‍ക്കായി നമുക്ക് വീണ്ടും ഒന്നിക്കാം, വിജയ സിംഹാസനം പിടിക്കാം',-ഷാജി കൈലാസ് കുറിച്ചു.
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കാപ്പ'. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍