ഗൌതം മേനോന്‍റെ മ്യൂസിക്കല്‍ ലവ് സ്റ്റോറിയില്‍ സൂര്യ, ഷൂട്ടിംഗ് ലണ്ടനില്‍ !

അനില്‍ ശങ്കര്‍

തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (16:23 IST)
‘എന്നൈ നോക്കി പായും തോട്ടാ’ റിലീസായി. സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം  മുന്നേറുകയാണ്. ഇതോടെ സാമ്പത്തിക കുരുക്കുകളില്‍ നിന്ന് മോചിതനായ ഗൌതം വാസുദേവ് മേനോന്‍ പല പ്രൊജക്‍ടുകളുമായി വാര്‍ത്തകളില്‍ നിറയുകയാണ്. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഡിസ്‌കഷനിലാണ് ഇപ്പോള്‍ ഗൌതം മേനോന്‍.
 
കമല്‍, കാദംബരി എന്നിങ്ങനെ രണ്ടുപേര്‍. ഇവര്‍ ലണ്ടനില്‍ വച്ച് കണ്ടുമുട്ടി. രണ്ടുപേരുടേയും കോമണ്‍ ഇന്‍ററസ്റ്റ് സംഗീതമാണ്. അങ്ങനെ ഇവര്‍ പ്രണയത്തിലായി - ഈ ബേസ് ലൈനില്‍ ഒരു കഥയാണ് സൂര്യയ്ക്കായി ഗൌതം മേനോന്‍ ഒരുക്കുന്നത്. സൂര്യ കണ്‍‌ഫര്‍മേഷന്‍ അറിയിച്ചിട്ടില്ലെങ്കിലും താരം ഇതിലേക്ക് വന്നാല്‍ ഗംഭീരമാകും എന്ന അഭിപ്രായമാണ് ഗൌതം മേനോന്.
 
കാക്ക കാക്ക, വാരണം ആയിരം എന്നിവയാണ് ഗൌതം വാസുദേവ് മേനോനും സൂര്യയും ഒന്നിച്ച ചിത്രങ്ങള്‍. ഈ രണ്ട് സിനിമകളും ഇരുവരുടെയും കരിയറിലെ പ്രധാന ചിത്രങ്ങളാണ്. നിറയെ ഗാനങ്ങളുമായി മൂന്നാമതൊരു സിനിമ ഇവരുടേതായി സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
 
കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങളുടെ സംഗീതം ഹാരിസ് ജയരാജ് ആയിരുന്നു. ഗൌതം - സൂര്യ കോമ്പോയിലെ മൂന്നാമത്തെ ചിത്രവും ഹാരിസ് സംഗീതം നല്‍കുമോ? അതോ എ ആര്‍ റഹ്‌മാനോ ദര്‍ബൂക ശിവയോ ടീമിലേക്ക് വരുമോ? കാത്തിരുന്ന് കാണാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍