'ഐ ലവ് യു ആശാനേ', വികാരഭരിതനായി സണ്ണി വെയ്ന്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 8 ഏപ്രില്‍ 2021 (09:10 IST)
മലയാള സിനിമയ്ക്ക് 'സെക്കന്‍ഡ് ഷോ' എന്ന ചിത്രം സമ്മാനിച്ചത് രണ്ടു യുവനടന്‍മാരെയാണ്. ദുല്‍ഖര്‍ സല്‍മാനും, സണ്ണി വെയ്‌നും. ആദ്യ സിനിമയില്‍ തുടങ്ങിയ സുഹൃത്ത് ബന്ധം ഇന്നും അവര്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. തന്റെ ഉയര്‍ച്ചതാഴ്ചകള്‍ ഇപ്പോഴും ഒപ്പം നില്‍ക്കുന്നത് ദുല്‍ഖര്‍ ആണെന്ന് പറഞ്ഞുകൊണ്ട് വികാരഭരിതനായിരിക്കുകയാണ് സണ്ണി വെയ്ന്‍. അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയുടെ വിജയം ഇരുവരും ചേര്‍ന്ന് ആഘോഷിക്കുകയായിരുന്നു.
 
'എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയര്‍ച്ചകളില്‍ എന്റെ താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന്. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്. ഐ ലവ് യു ആശാനേ.'-സണ്ണി വെയ്ന്‍ കുറിച്ചു. ഉടന്‍തന്നെ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തി. 
 
'എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും ചക്കരേ എല്ലാ കരഘോഷങ്ങള്‍ക്കും വിജയത്തിനും നിങ്ങള്‍ അര്‍ഹരാണ്'-ദുല്‍ഖര്‍ സല്‍മാന്‍ മറുപടിയായി പറഞ്ഞു.
 
ഇരുവരുമൊന്നിക്കുന്ന കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. മണിയറയില്‍ അശോകന്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സണ്ണി വെയ്ന്‍ ഒരുമിച്ച് എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍