ദുൽഖർ നിർമ്മിക്കുന്ന നാലാമത്തെ ചിത്രം വരുന്നു, അഹാന നായിക !

കെ ആർ അനൂപ്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (23:49 IST)
ദുൽഖർ സൽമാൻറെ പ്രൊഡക്ഷൻ ഹൗസായ വേഫെയറര്‍ ഫിലിംസ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രം വരുന്നു. ‘ക്വീൻ’ സിനിമയിലൂടെ ശ്രദ്ധേയനായ ധ്രുവൻ, ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശോഭ് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. എറണാകുളത്തിലെ വിവിധ പ്രദേശങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 50 ദിവസത്തിലേറെയായി ടീം ഷൂട്ടിംഗിൽ ആയിരുന്നു.
 
കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് ചിത്രീകരണം നടന്നത് എന്ന് ദുൽഖർ സൽമാൻ പറഞ്ഞു. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്കുശേഷം വേഫെയറര്‍ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍