മഞ്ഞുമ്മല്‍ ബോയ്‌സിന് റീമേക്ക്, ഓഫറുകള്‍ വന്നിട്ടുണ്ടെന്ന് സംവിധായകന്‍ ചിദംബരം

കെ ആര്‍ അനൂപ്

ശനി, 16 മാര്‍ച്ച് 2024 (11:25 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിലെ പുറമേ തെലുങ്ക് ഹിന്ദി പതിപ്പുകള്‍ കൂടി റിലീസ് ചെയ്യാനായി നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ജോലികള്‍ അനിയത്തി പുരോഗമിക്കുന്നു. സിനിമയ്ക്ക് മറ്റു ഭാഷകളില്‍ നിന്ന് റീമേക്ക് ഓഫറുകള്‍ വന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ചിദംബരം.
 
ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും റീമേക്ക് ഓഫര്‍ വന്നിട്ടുണ്ടെന്നാണ് ചിദംബരം പറഞ്ഞത്. എന്നാല്‍ ഈ സിനിമയ്ക്ക് എത്രത്തോളം റീമേക്ക് സാധ്യതയുണ്ടെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മാസം കൂടി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇപ്പോഴും സിനിമ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഒ.ടി.ടി റിലീസ് പ്രഖ്യാപനം നീളും.
 
ആഗോള ബോക്‌സ് ഓഫീസില്‍ 176 കോടി കളക്ഷന്‍ നേടി മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍