ടിക് ടോക് വീഡിയോ ഏറ്റു: വാർണറിനെ സിനിമയിലേക്ക് ക്ഷണിച്ച് തെലുങ്കിലെ സൂപ്പർ സംവിധായകൻ

തിങ്കള്‍, 11 മെയ് 2020 (18:20 IST)
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ കുരുങ്ങിയപ്പോൾ ഒരു രസത്തിന് ടിക്‌ടോക്കിൽ സജീവമായതാണ് ക്രിക്കറ്റ് താരമായ ഡേവിഡ് വാർണർ. എന്നാൽ അദ്ദേഹം ചെയ്‌ത ബുട്ടബൊമ്മ മുതലുള്ള എല്ലാ വീഡിയോകളും ടിക്‌ടോക്കിൽ വല്യ തരംഗമായി.ഒടുവിലിതാ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സൂപ്പർ ഹിറ്റ് തെലുഗ് ചിത്രങ്ങളുടെ സംവിധായകനായ പുരി ജഗന്നാഥ്.
 
പുരി ജഗന്നാഥിന്റെ തന്നെ ചിത്രമായ പോക്കിരിയിലെ രംഗം അവതരിപ്പിച്ചതാണ് വാർണർക്ക് രാശിയായത്. തന്റെ ഏതെങ്കിലും ഒരു സിനിമയിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടണമെന്നാണ് ഡേവിഡ് വാർണറോട് പുരി ജഗന്നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.ട്വിറ്ററിലൂടെയാണ് പുരി ജഗന്നാഥിന്റെ തന്റെ അഭിനന്ദനം അറിയിച്ചത്. ഒപ്പം പുതിയ ചിത്രത്തിലേക്ക് ഒരു ഓഫറും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍