വീണ്ടും പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ സുരേഷ് ഗോപി,ജോഷിയുടെ 'പാപ്പന്‍'ല്‍ വമ്പന്‍ താരനിര

കെ ആര്‍ അനൂപ്

വ്യാഴം, 4 മാര്‍ച്ച് 2021 (12:42 IST)
വീണ്ടും പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ സുരേഷ് ഗോപി. മാത്യു പാപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് പുതിയ ജോഷി ചിത്രത്തില്‍ നടന്‍ എത്തുന്നത്.പാപ്പന്റെ മകള്‍ ഐപിഎസ് ഈ വേഷത്തില്‍ നീത പിള്ള എത്തും. സുരേഷ് ഗോപിയുടെ ഭാര്യയായി നൈല ഉഷ വേഷമിടുന്നു.'പാപ്പന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
സണ്ണി വെയ്ന്‍, ആശ ശരത്, കനിഹ, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, ചന്തുനാഥ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 
 
നാളുകള്‍ക്കു ശേഷം വീണ്ടും ജോഷിയുടെ പോലീസ് കഥ കാണുവാനായി കാത്തിരിക്കുന്നു ആരാധകര്‍. മാസ്സ്-ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് കരുതുന്നത്.ഷൂട്ടിംഗ് മാര്‍ച്ച് അഞ്ചിന് തുടങ്ങും എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍