സൂര്യയുടെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല, വിലക്കേർപ്പെടുത്തി തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ

ശനി, 25 ഏപ്രില്‍ 2020 (16:03 IST)
നടൻ സൂര്യയുടെ ചിത്രങ്ങൾ ഇനി മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ലെന്ന്  തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ.2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം ‘പൊന്‍മകള്‍ വന്താല്‍’ തിയേറ്റർ റിലീസ് ചെയ്യതെ നേരിട്ട് ഡിജിറ്റൽ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനമായിരുന്നു. ഇതാണ് വിലക്കിന് പിന്നിലെ കാരണം.
 
ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത് വേദനാജനകമാണ്.സിനിമകള്‍ ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും അതിന് ശേഷം മാത്രമേ ഡിജിറ്റല്‍ റിലീസിനൊരുങ്ങാവൂ എന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഇത് ലംഘിച്ച് ചിത്രത്തിന്റെ റിലീസുമായി സൂര്യ മുന്നോട്ട് പോകുകയായിരുന്നു.
 
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യരുതെന്ന ഞങ്ങളുടെ അഭ്യർത്ഥന സൂര്യ ചെവികൊണ്ടില്ലെന്നും അതിനാൽ സൂര്യയോ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസോ ഉള്‍പ്പെടുന്ന ഒരു ചിത്രവും തിയേറ്ററുകളില്‍ റിലീസ് ചെയ്യാൻ സമ്മതിക്കില്ല എന്നതാണ് തീരുമാനമെന്നും അസോസിയേഷൻ സെക്രട്ടറി പനീര്‍സെല്‍വം വീഡിയോയിലൂടെ വ്യക്തമാക്കി. മാർച്ച് 27ന് റിലീസ് ആവേണ്ടിയിരുന്ന ചിത്രം ലോക്ക്ഡൗൺ ആയതിനെ തുടർന്നാണ് ഇപ്പോൾ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍