2 ദിവസം കാത്തിരിക്കൂ, ബാഹുബലി 2 വീണ്ടും റിലീസ് ചെയ്യുന്നു !

കെ ആര്‍ അനൂപ്

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (19:21 IST)
ഇന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. 2015 ജൂലൈ പത്താം തീയതി ആയിരുന്നു ബാഹുബലി ദി ബിഗിനിങ് റിലീസായത്. 2017 ഏപ്രിൽ 28-നാണ് ബാഹുബലി 2 ദി കൺക്ലൂഷൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ ‘ബാഹുബലി 2' അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
 
പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഒക്ടോബർ 23നാണ് നടൻറെ  ജന്മദിനം. അമേരിക്കൻ ബോക്സോഫീസിലും ബാഹുബലി വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. 20 മില്യൺ ഡോളർ കളക്ഷനാണ് രാജമൗലിയുടെ ചിത്രം നേടിയത്. ഏഴു ഭാഷകളിലായി നിർമ്മിച്ച ബാഹുബലി 1700 കോടിയിലധികം രൂപ കളക്ഷൻ നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍