സിനിമാഭിനയം തന്നെ നിർത്താൻ തീരുമാനിച്ചതായിരുന്നു, ഇത് ശരിക്കും പുനർജന്മം- അൻസിബ

തിങ്കള്‍, 30 നവം‌ബര്‍ 2020 (20:48 IST)
ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ ഹസൻ. ദൃശ്യം ബോക്‌സ്ഓഫീസിലെ റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറിയപ്പോൾ അത് തന്റേയും തലവര മാറ്റുമെന്ന് അൻസിബ ചിന്തിച്ചിരിക്കണം.
 
എന്നാൽ ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം തന്നെ തേടി വന്നില്ലെന്നാണ് താരം പറയുന്നത്. നല്ല കഥാപാത്രങ്ങൾ വരാത്തത് കൊണ്ട് തന്നെ നാല് വർഷത്തിലേറെയായി സിനിമയി‌ൽ നിന്ന് തന്നെ വിട്ടു നിൽക്കുകയായിരുന്നു താരം. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാമെന്ന് ഒരു സമയത്ത് തോന്നിയെന്ന് നടി പറയുന്നു. ആ സമയത്താണ് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമൊരുക്കുന്നതായി ജിത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും  ജോർജുകുട്ടിയുടെ മകളായി അഭിനയിക്കാൻ അവസരം ഒരുങ്ങുന്നതും. അൻസിബയുടെ വാക്കുകളിൽ പറഞ്ഞാൽ പുനർജന്മം തന്നെ.
 
എന്തായാലും ദൃശ്യം 2 ഒരുങ്ങുമ്പോൾ എന്താണ് ചിത്രം കരുതി വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍