'വലിയ നന്മയാണ് അവർ ചെയ്തത്' - പാവപ്പെട്ടവരെ സഹായിക്കാൻ തനിക്കൊപ്പം നിന്ന കേരള പൊലീസിനെ അഭിനന്ദിച്ച് ബാല

അനു മുരളി

ബുധന്‍, 1 ഏപ്രില്‍ 2020 (10:54 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗൺ ആയപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരക്കണക്കിനു ആളുകളുണ്ട്. തന്നോട് സഹായം അഭ്യർത്ഥിച്ചവരെ സഹായിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് നടൻ ബാല. തന്റെ വാക്കുകൾ കേട്ട് അവശ്യക്കാരെ സഹായിക്കൻ കൂടെ നിന്ന കേരള പൊലീസിനോടും ബാല നന്ദി അറിയിക്കുന്നുണ്ട്.   
 
‘കേരള പൊലീസിനോട് നന്ദി പറയുന്നു. ലോക്ഡൗണ്‍ കാലത്തെ നിയമങ്ങള്‍ നമുക്കെല്ലാം അറിയാം. എന്നാല്‍ പാവപ്പെട്ടവര്‍ എന്തു ചെയ്യും. മാമംഗലം ആശ്രമത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ എനിക്ക് വന്നിരുന്നു. അവരുടെ കയ്യില്‍ ഒന്നുമില്ല. എന്തുചെയ്യണമെന്നും അറിയില്ല. കേട്ടപ്പോള്‍ ഒരുപാട് സങ്കടമായി.’
 
‘ഞാന്‍ ഉടന്‍ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തോട് ചോദിച്ചു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഒരിക്കലും ഇത്രയും പേര്‍ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല. അത്രത്തോളം നന്മയാണ് അവര്‍ ചെയ്തത്. എല്ലാവര്‍ക്കും നന്ദി.’ ബാല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍