ധനുഷിനൊപ്പം രജിഷവിജയനും ലാലും,'കര്‍ണന്‍'ലെ പുതിയ ഗാനം 2 മില്യന്‍ കാഴ്ചക്കാരിലേക്ക്

കെ ആര്‍ അനൂപ്

ബുധന്‍, 3 മാര്‍ച്ച് 2021 (09:17 IST)
ധനുഷ്-രജിഷ വിജയന്‍ ചിത്രം കര്‍ണന്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി. ധനുഷിന്റെ നായികയായി രജിഷ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എന്ന സൂചന നല്‍കിക്കൊണ്ട് പുറത്തിറങ്ങിയ പാട്ട് മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബില്‍ തരംഗമായി മാറി. രണ്ട് മില്യന്‍ കാഴ്ചക്കാരിലേക്ക് വീഡിയോ എത്തുകയാണ്. അടിപൊളി മേക്കോവറില്‍ മലയാളികളുടെ പ്രിയതാരം ലാലും ചിത്രത്തിലുണ്ട്.ഗാനരംഗത്തും രജിഷയേയും ലാലിനേയും ധനുഷിനൊപ്പം കാണാം. 'പാണ്ഡരതി പുരാണം' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. 
 
'പരിയേറും പെരുമാള്‍' എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമ രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രിലില്‍ സിനിമ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍