അഭിനയത്തേക്കാള്‍ അധികം ഓഫറുകള്‍ ലഭിക്കുന്നത് എഴുതാനും സംവിധാനം ചെയ്യാനും: പാര്‍വതി

കെ ആര്‍ അനൂപ്

ചൊവ്വ, 7 ജൂലൈ 2020 (20:13 IST)
മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ് പാർവതി. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തൻറെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിത്വം കൂടിയാണ് താരം. പാർവതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  പ്രീപ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.
 
പാർവതിക്ക് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പ്രൊജക്റ്റുകൾ സംവിധാനം ചെയ്യുന്നതിനും എഴുതുന്നതിനുമുളള ഓഫറുകൾ ലഭിക്കുന്നുണ്ട്. ഫിലിം ക്യാമ്പയിന് ഈയിടെ നൽകിയ അഭിമുഖത്തിലാണ് നടി  ഇതിനെക്കുറിച്ച് സംസാരിച്ചത്. തനിക്ക് അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ എഴുതാനും സംവിധാനം ചെയ്യാനുമാണ് ഓഫർ ലഭിക്കുന്നതെന്നാണ് നടി പറയുന്നത്.
 
പാർവതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഈ വർഷം അവസാനത്തോടെയോ അടുത്തവർഷം ആദ്യമോ തുടങ്ങാനാണ് സാധ്യത. ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ കൂടുതൽ സ്ത്രീകൾ കടന്നുവരുമെന്നും പാർവതി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍