വികാരാധീനനായി ‘മാസ്റ്റര്‍’ സംവിധായകന്‍ ലോകേഷ് കനകരാജ് - “ഇത് പ്രതീക്ഷിച്ചില്ല” !

കെ ആര്‍ അനൂപ്

ബുധന്‍, 13 ജനുവരി 2021 (19:50 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ഷൻ ഡ്രാമ 'മാസ്റ്റർ' ഒടുവിൽ റിലീസായി. അതിരാവിലെ മുതൽ തന്നെ ആരാധകർ തിയേറ്ററുകളിൽ എത്തി. 'മാസ്റ്റർ' ആരാധകർക്കൊപ്പം കണ്ടതിന് ശേഷം സംവിധായകൻ ലോകേഷ് കനഗരാജ് വികാരാധീനനായി. മാസ്റ്ററിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമ ആദ്യം തന്നെ തിയേറ്ററിൽ പോയി കണ്ടു. 
 
അനിരുദ്ധ് രവിചന്ദർ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ എന്നിവർ ചിത്രത്തിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ ചെന്നൈയിലെ ആരാധകർക്കൊപ്പം കണ്ടു. ചിത്രം കഴിഞ്ഞതിനുശേഷം ഉച്ചത്തിൽ ആർപ്പുവിളികളോടെ മാസ്റ്റർ ടീമിനെ ആരാധകർ അഭിനന്ദിച്ചുവെന്നും ആരാധകരിൽ നിന്ന് ഇത്രയും മികച്ച പ്രതികരണം ലഭിച്ചപ്പോൾ സംവിധായകൻ ലോകേഷ് കനഗരാജ് വികാരാധീനനായി എന്നാണ് റിപ്പോർട്ടുകൾ.
 
പതിവ് വിജയ് ചിത്രങ്ങളിലെ എല്ലാ ചേരുവകളും അടങ്ങിയതാണ് മാസ്റ്റർ എന്നാണ് സിനിമ കണ്ടതിനുശേഷം ആരാധകർ പറയുന്നത്. തിയേറ്ററിൽ ആഘോഷമാക്കാനുള്ള മാസ് ത്രില്ലർ ചിത്രം തന്നെയാണ് ഇത്. മാളവിക മോഹനൻ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. നായികാ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. അനിരുദ്ധിൻറെ സംഗീതവും ആരാധകർ ഏറ്റെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍